വയനാട്: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്രയ്ക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പഴയ വൈത്തിരി ചാരിറ്റി ഉന്നതിയിൽ നടന്ന ജെൻസ് മീറ്റ് അപ്പ് ജെ.ആർ.പി ചെയർപേഴ്സൺ സി.കെ ജാനു ഉദ്ഘാടനം ചെയ്തു.ഇ - ഗ്രാൻ്റ് ഉൾപ്പടെയുള്ള അർഹതയുള്ള സ്കോളർഷിപ്പുകൾ യഥാസമയം സർക്കാർ ലഭ്യമാക്കാത്തതു മൂലം പിന്നോക്ക വിഭാഗങ്ങളിലെ വിദ്യർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായി സി.കെ ജാനു പറഞ്ഞു. പ്രസക്തമായ സാഹചര്യത്തിലാണ് കെ.എസ്.യു യാത്ര സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽ ദാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ജി. മഞ്ജുകുട്ടൻ ,എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ ബൂസ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ,അരുൺ രാജേന്ദ്രൻ,ആൻ സെബാസ്റ്റ്യൻ ജന:സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, തൗഫീക്ക് രാജൻ, ആദിൽ കെ.കെ.ബി, ആഘോഷ്.വി.സുരേഷ്, റഹ്മത്തുള്ള.എം, ആസിഫ് മുഹമ്മദ്, മാഹീൻ മുപ്പതിൽച്ചിറ, അമൃത പ്രിയ, സച്ചിൻ.ടി.പ്രദീപ്, അർജ്ജുൻ കറ്റയാട്ട്, അബ്ബാദ് ലുത്ഫി,കോൺഗ്രസ് - കെ.എസ്.യു നേതാക്കളായ കെ.വി ഫൈസൽ, ആർ.രാമചന്ദ്രൻ, അതുൽ തോമസ്, കെ.ഹർഷാൽ, മുബാരിഷ് അയ്യാർ, ഇ.കെ ഷമീർ, ഇ കെ ഷഹീർ, രഞ്ജിത, ആതിൽ മുഹമ്മദ്, അഫിൻ ദേവസ്യ, എബി പീറ്റർ,ബേസിൽ സാബു, ബേസിൽ ജോർജ്ജ്, ആസിഫ് സഹീർ , സിറാജ് ഒ.എസ് എന്നിവർ പ്രസംഗിച്ചു.
Wayanad






_(30).jpeg)
.jpeg)





_(30).jpeg)
.jpeg)























