തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രധാനമന്ത്രിയുടെ രണ്ട് പരിപാടികളും നടക്കുക.നാല് റെയിൽവേ പദ്ധതികളുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും. ശേഷം നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ മോദി അവതരിപ്പിക്കും.
രാവിലെ 10 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 10.30 ന് ബിജെപി റോഡ് ഷോയിൽ പങ്കെടുക്കും. തമ്പാനൂർ മുതൽ കിഴക്കേകോട്ട വരെയാണ് റോഡ് ഷോ. രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരിപാടി.സെമി ഹൈ സ്പീഡ് റെയിൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Narendramodi













_(17).jpeg)

_(8).jpeg)




















