പാലക്കാട്: കഞ്ചിക്കോട് ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മേനോൻപാറ സ്വദേശി അജീഷാണ് മരിച്ചത്. 'റൂബിക്ക് മണി' എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.
ലോൺ ആപ്പിൽ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ നമ്പറിൽ നിന്ന് ഭീഷണികൾ വന്നിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.
Palakkad

















_(17).jpeg)




















