ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ
Jan 23, 2026 03:06 PM | By Remya Raveendran

തിരുവനന്തപുരം :   ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര്‍ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?.കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട്‌ ചോദിക്കണം

സ്വർണ്ണക്കൊള്ള കടകംപള്ളി അറിഞ്ഞില്ല എന്ന് പറയരുത്. മന്ത്രി ആകുമ്പോൾ അറിയണം. ചിത്രങ്ങൾ വച്ചാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടല്ലോ. മുഹമ്മദ് റിയാസിനെതിരെ നേരത്തെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ മന്ത്രി റിയാസിനെ താൻ വിമർശിച്ചില്ല. ആ മര്യാദ സിപിഐഎം കാട്ടണം. കടകംപള്ളി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണ്ണപാളികൾ മോഷ്‌ടിക്കപ്പെട്ടത്. അതുകൊണ്ട് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Vdsatheeasan

Next TV

Related Stories
പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

Jan 23, 2026 04:49 PM

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ...

Read More >>
ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

Jan 23, 2026 04:25 PM

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി...

Read More >>
ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

Jan 23, 2026 03:42 PM

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ...

Read More >>
കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

Jan 23, 2026 03:19 PM

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ:...

Read More >>
മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

Jan 23, 2026 03:01 PM

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

Jan 23, 2026 02:30 PM

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു...

Read More >>
Top Stories

News Roundup