ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്
Jan 23, 2026 03:42 PM | By Remya Raveendran

തിരുവനന്തപുരം :    കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്. വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Vdsatheesan

Next TV

Related Stories
പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

Jan 23, 2026 04:49 PM

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ...

Read More >>
ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

Jan 23, 2026 04:25 PM

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി...

Read More >>
കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

Jan 23, 2026 03:19 PM

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ:...

Read More >>
ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

Jan 23, 2026 03:06 PM

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി...

Read More >>
മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

Jan 23, 2026 03:01 PM

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

Jan 23, 2026 02:30 PM

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു...

Read More >>
Top Stories










News Roundup