തിരുവനന്തപുരം: കേരളത്തിന് മുന്നോട്ട് പോകണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ദിശ മാറും. കേരളത്തിൻ്റെ കാര്യം വരുമ്പോൾ നിങ്ങൾ രണ്ട് പക്ഷം മാത്രമാണ് ചിന്തിക്കുന്നത്. പക്ഷേ മൂന്നാമതൊരു പക്ഷമുണ്ട്. അത് ബിജെപി എൻഡിഎയുടെ മൂന്നാ പക്ഷമാണ് എന്ന് മോദി പറഞ്ഞു.ഇടതു-വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്. പൂർണമായും അഴിമതിയും, ഉത്തരവാദിത്വമില്ലായ്മ യുമാണ് അജണ്ട എന്നും മോദി വിമർശിച്ചു. അഞ്ച് വർഷം കഴിഞ്ഞാൽ എൽഡിഎഫിനും യുഡിഎഫിനും ഭരണം കിട്ടില്ലെന്ന് അറിയാം. എൻ്റെ വാക്ക് കേട്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ എന്നും ജനങ്ങളോട് മോദി പറഞ്ഞു.
ഇടത് സർക്കാരിനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ അഡ്‌ജസ്റ്റ്മെൻ്റ് ഭരണം അവസാനിപ്പിച്ച്, ഒരു മാറ്റം വരണം. എൽഡിഎഫ് വികസനത്തിൻ്റെ ശത്രവാണ്. വികസനത്തിന് കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം. കോൺഗ്രസിന് വികസനം എന്ന അജണ്ട ഇല്ല. അവരെ സൂക്ഷിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.
ത്രിപ്പുരയിൽ 20 വർഷം എൽഡിഎഫ് ഭരിച്ചു. ബംഗാളിലും ഇടതുഭരണമായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നും മോദി ചോദിച്ചു. ബിജെപി ഭരണം പിടിച്ചു, എന്ന് മാത്രമല്ല തുടർ ഭരണവും ലഭിച്ചു. ത്രിപുരയിൽ ഇപ്പോൾ എൽഡിഎഫിൻ്റെ പൊടി പോലുമില്ല. ബംഗാളിൽ ഇടത് ടിക്കറ്റിൽ മത്സരിക്കാൻ പോലും ആളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും മോദി പരിഹസിച്ചു.
Narendramodhi







































