പെരുമ്പുന്ന: വെള്ളിയാഴ്ച രാവിലെ 7:30 നാണ് മണിയാണി സ്വദേശി നരിക്കുനി രാജേഷിന്റെ വീട്ടിലെ വളർത്തു നായയെ വന്യമൃഗം കടിച്ചുകൊണ്ട് പോയതായി പരാതി . വീടിനു സമീപത്തായി നായയുടെ കരച്ചിൽ കേട്ടതായും ചെന്ന് നോക്കിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറയുന്നു . വനം വകുപ്പിനെ വിവരം അറിയിച്ചത് അനുസരിച്ച് വനം വകുപ്പ് ആർ ആർ ടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല . പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജാഫർ നെല്ലൂർ, പഞ്ചായത്ത് അംഗം ജോസ് വടക്കേക്കര, എന്നിവർ സ്ഥലം സന്ദർശിച്ചു. വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Perumpunnamaniyani






































