ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു

ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു
Jan 23, 2026 12:48 PM | By sukanya

അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാലടി ചൊവ്വര സുരഭി പിഷാരത്തിൽ സേതുമാധവൻ്റെയും സുഭദ്രയുടെയും മകൻ സൂരജ് പിഷാരടി (34) ആണ് മരിച്ചത്.

സോഷ്യൽ മീഡിയയിൽ ക്ഷേത്രോത്സവങ്ങളുടെ വീഡിയോകൾ ചെയ്യുന്ന യുട്യൂബറാണ് സൂരജ്.

അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂരജ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച സൂരജിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്‌ച രാവിലെ 11.45 ഓടെയാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞത്. രാവിലെ ഒൻപതിന് അഞ്ച് ആനകൾ പങ്കെടുത്ത ശീവേലി ഉണ്ടായിരുന്നു. 60-ല്പരം കലാകാരൻമാർ പങ്കെടുത്ത മേജർസെറ്റ് പഞ്ചാരിമേളം നടക്കുന്നതിനിടെയാണ് ചിറയ്ക്കൽ ശബരീനാഥ് എന്ന ആന ഇടഞ്ഞോടിയത്. ആനകളുടെ മുൻഭാഗത്ത് മേളക്കാരുടെ അരികിൽ നിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു സൂരജ്. ഇതിനിടെ ഇടിഞ്ഞോടിയ ആന സൂരജിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. ചോരയിൽ കുളിച്ച നിലയിലായിരുന്ന സൂരജിനെ ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചു.

ക്ഷേത്രവളപ്പിനകത്തായായിരുന്നു പഞ്ചാരിമേളം. ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. പെട്ടെന്ന് ആനകൾ മുന്നോട്ടുകുതിച്ചതോടെ, കൂടി നിന്നിരുന്ന ആളുകൾ ചിതറിയോടി. ഒാടുന്നതിനിടെ വീണും കൂട്ടിയിടിച്ചും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിൽ അഞ്ചോളം പേർ മാത്രമേ നിലവിൽ ആശുപത്രിയിലുള്ളൂ. ബാക്കിയുള്ളവർ ആശുപത്രി വിട്ടു. ഓടിയ രണ്ടാനകളെയും ഉടൻതന്നെ തളച്ചിരുന്നു. 

YouTuber dies after being treated for elephant attack during festival

Next TV

Related Stories
ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

Jan 23, 2026 03:42 PM

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ...

Read More >>
കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

Jan 23, 2026 03:19 PM

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ:...

Read More >>
ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

Jan 23, 2026 03:06 PM

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി...

Read More >>
മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

Jan 23, 2026 03:01 PM

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ നൽകി

മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനങ്ങൾ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

Jan 23, 2026 02:30 PM

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു...

Read More >>
രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി സച്ചിന്‍ബേബി

Jan 23, 2026 02:18 PM

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി സച്ചിന്‍ബേബി

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി...

Read More >>
Top Stories