തിരുവനന്തപുരം : പൂന്തുറയിൽ ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ്. നിരന്തരമായ അവഹേളനത്തിൽ അമ്മയ്ക്കും മകൾക്കും കഠിനമായ മാനസിക വിഷമമുണ്ടായി. ഭർത്താവിൽ നിന്ന് ഗ്രീമ മാനസിക പീഡനം അനുഭവിച്ചെന്നും അറസ്റ്റ് റിപ്പോർട്ടിലുണ്ട്.ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.
Greemssuicidecase







































