‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്

‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്
Jan 25, 2026 03:10 PM | By Remya Raveendran

ചെന്നൈ:   രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീർഘനാൾ പ്രവർത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ് നാട് ഭരിക്കണ്ട. ആര് എന്ത് ചെയ്താലും അടിമയായിരിക്കാൻ ടിവികെയെ കിട്ടില്ല. തന്റെ മേൽ മാത്രം വിശ്വാസം ഉണ്ടയതുകൊണ്ട് കാര്യമില്ല. ഓരോ പ്രവർത്തകനെയും ജനങ്ങൾ വിശ്വസിക്കണം. എല്ലാവരും ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയ പാർട്ടികൾ അണ്ണാ ദുരൈയെ പോലും മറന്നു. എന്നാൽ ടിവികെ അത് ചെയ്യില്ലെന്നും വിജയ് വിമർശിച്ചു.

ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകൾ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രം. ടിവികെയ്ക്ക് അത് ജനാധിപത്യത്തിന്റെ ഇടം. വോട്ട് മോഷ്ടിക്കുന്നവരെ ടിവികെ തടയണം. ഡിഎംകെ ക്ഷുദ്രശക്തിയാണ്. ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ടിവികെയുടെ കർത്തവ്യം. അതിനായാണ് പടയൊരുക്കം നടത്തേണ്ടത്. തമിഴ് നാട്ടിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി തമിഴക വെട്രി കഴകത്തിനുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

Tvkvijay

Next TV

Related Stories
ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌

Jan 25, 2026 05:06 PM

ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ് റിപ്പോർട്ട്‌

ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ട്; പൊലീസ്...

Read More >>
തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jan 25, 2026 03:50 PM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക്...

Read More >>
വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

Jan 25, 2026 02:39 PM

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ...

Read More >>
പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല, തകര്‍ത്തുകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്', നടപടിയുണ്ടാകുമെന്ന് എംവി ജയരാജൻ

Jan 25, 2026 02:27 PM

പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല, തകര്‍ത്തുകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്', നടപടിയുണ്ടാകുമെന്ന് എംവി ജയരാജൻ

പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല, തകര്‍ത്തുകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്', നടപടിയുണ്ടാകുമെന്ന് എംവി...

Read More >>
കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്; എം എ ബേബി

Jan 25, 2026 02:23 PM

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്; എം എ ബേബി

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്; എം എ...

Read More >>
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ ചിത്രവും

Jan 25, 2026 02:09 PM

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ ചിത്രവും

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍: കൂടെ വിഎസിന്‍റെ...

Read More >>
Top Stories

News Roundup