സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശിപാര്‍ശ ചെയ്ത് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍. സ്ത്രീധന പീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശിപാര്‍ശ. കരട് ഭേദഗതിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. 1961-ലെ സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് കരട് ബില്ലിലൂടെ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശിക്കുന്നത്.
നിലവിലെ നിയമപ്രകാരം സ്ത്രീധനം നല്‍കുന്നതും, വാങ്ങുന്നതും ക്രിമിനല്‍ കുറ്റമാണ്. സ്ത്രീധന പീഡന കേസുകളില്‍ പരാതി നല്‍കാന്‍ മടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ പുതിയ ഭേദഗതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനം നല്‍കുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കരട് ബില്‍ നിര്‍ദ്ദേശിക്കുന്നു.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹരജി ഫെബ്രുവരി 11ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം, സ്ത്രീധനം വാങ്ങുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
The Kerala Law Reform Commission has recommended decriminalizing dowry payment.







































