കണ്ണൂർ : പ്രധാനമന്ത്രി ഉച്ചതർ ശിക്ഷ അഭിയാൻ ,രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ എന്നീ പദ്ധതികളുടെ മേഖലാ തല അവലോകന യോഗം കണ്ണൂർ സർവകശാലയിൽ ആരംഭിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമരുൾപ്പെടെ യുള്ളവർ പങ്കെടുക്കുന്നുണ്ട്.താവക്കര കാമ്പസ്സിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അവലോകന യോഗത്തിൽകേരളം, , കർണാടക, ആന്ധ്രപ്രദേശ്,തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സർവകലാ ശാല വൈസ് ചാൻസലർമാരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.
ഗവേഷണം, കണ്ടെത്തലുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥി കളെ ഉയരത്തി കൊണ്ടു വരാനാണ് കേന്ദ്ര ഗവൺമെന്റ് PM ഉഷ, റുസ പദ്ധതികളിലൂടെ ശ്രമിക്കുന്നതെന്നുവിദ്യാഭ്യാസ മന്ത്രാലയം ജോ. സെക്രട്ടറി ആംസ്ട്രോങ് പേo പറഞ്ഞു. ഫണ്ട് ചെലവഴിക്കുന്നതിൽ വേഗത കുറവാണെന്നു അദ്ദേഹം ഓർമിപ്പിച്ചു.കോളേജിയേറ്റ് ഡയറക്ടർ പി സുധീർറഡിഫ് മെയിൽ സ്ഥാപകൻ അജിത് ബാലകൃഷ്ണൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ് KK സജു എന്നിവർ ചേർന്ന് സംസാരിച്ചു.നിലവിലുള്ള പദ്ധതികൾ വിലയിരുത്തുന്നത് കൂടാതെ ഭാവി പദ്ധതികളുടെ ആസൂത്രണം, കേന്ദ്ര പദ്ധതികളിൻ കീഴിൽ കൈവരിച്ച പുരോഗതി എന്നിവ സംബന്ധിച്ച് വിലയിരുത്തലുകളുണ്ടാ കും. സാങ്കേതിക സെഷനുകൾ, സീഡ് മണി വിതരണം, ദേശീയ വിദ്യാഭ്യാസനയം -2020 നടപ്പാ ക്കുന്നതിനെക്കുറിച്ചുള്ള വിദഗ്‌ധ ചർച്ചകളും നടക്കുന്നത്.
Avaloganayogam





































