‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ
Jan 28, 2026 03:24 PM | By Remya Raveendran

തിരുവനന്തപുരം :   കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്. കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും പി.വി.അൻവർ വിമർശിച്ചു.കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അൻവർ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു .

Pvanwer

Next TV

Related Stories
‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി ഹര്‍ഷിന

Jan 28, 2026 03:58 PM

‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി ഹര്‍ഷിന

‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി...

Read More >>
യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ ജോർജ്

Jan 28, 2026 03:34 PM

യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ ജോർജ്

യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ...

Read More >>
‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

Jan 28, 2026 03:14 PM

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ...

Read More >>
വിവിധ പദ്ധതികളുടെ മേഖലാ തല അവലോകന യോഗം ആരംഭിച്ചു

Jan 28, 2026 02:56 PM

വിവിധ പദ്ധതികളുടെ മേഖലാ തല അവലോകന യോഗം ആരംഭിച്ചു

വിവിധ പദ്ധതികളുടെ മേഖലാ തല അവലോകന യോഗം...

Read More >>
‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകും’; SNDP സംരക്ഷണ സമിതി

Jan 28, 2026 02:19 PM

‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകും’; SNDP സംരക്ഷണ സമിതി

‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകും’; SNDP സംരക്ഷണ...

Read More >>
കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

Jan 28, 2026 02:07 PM

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക്...

Read More >>
Top Stories