ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍

ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍
Jan 28, 2026 05:02 PM | By Remya Raveendran

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി വേണ്ടെന്ന ആര്‍സിബിയുടെ തീരുമാനമുണ്ടായത്. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് ഒടുവില്‍ ഫ്രാഞ്ചൈസി പിന്‍മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതോടെയാണ് ആര്‍സിബി തീരുമാനം മാറ്റിയത് എന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. സ്‌റ്റേഡിയം കഴിഞ്ഞ സീസണിലേത് പോലെ ടീമിന്റെ ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കാമെന്ന് ടീം അധികൃതര്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടരുകയാണ്. ആര്‍സിബിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി ആര്‍സിബി സര്‍ക്കാരുമായി സ്റ്റേഡിയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്തു വരികയായിരുന്നു. ഇന്നോ നാളെയോ സര്‍ക്കാര്‍ പ്രതിനിധികളുമായി ഒരുഘട്ട ചര്‍ച്ച കൂടി നടന്നേക്കും. ഇതിന് ശേഷമായിരിക്കും ഹോം ഗ്രൗണ്ട് ആണെന്ന ഔദ്യോഗിക പ്രഖ്യാപനം ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകൂ. നേരത്തെ പുനെയില്‍ ഹോം ഗ്രൗണ്ട് കണ്ടെത്താനുള്ള നീക്കം ആര്‍സിബിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ട് മാറാനൊരുങ്ങുന്നത്.

Chinnaswamistadiuam

Next TV

Related Stories
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന് അനുമോദനം

Jan 28, 2026 05:46 PM

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന് അനുമോദനം

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്...

Read More >>
ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടൽ ; തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു

Jan 28, 2026 05:22 PM

ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടൽ ; തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു

ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടൽ ; തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം...

Read More >>
‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി ഹര്‍ഷിന

Jan 28, 2026 03:58 PM

‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി ഹര്‍ഷിന

‘ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല’; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി...

Read More >>
യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ ജോർജ്

Jan 28, 2026 03:34 PM

യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ ജോർജ്

യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’; മന്ത്രി വീണാ...

Read More >>
‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

Jan 28, 2026 03:24 PM

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’;...

Read More >>
‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

Jan 28, 2026 03:14 PM

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ...

Read More >>
Top Stories

News Roundup