തലശ്ശേരി : ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടൽ ഫലം കണ്ടു.തലശ്ശേരി കേന്ദ്രിയ വിദ്യാലയംസ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു.അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടിയിരുന്ന തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ അനുമതിയായി.2011 ൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോഴാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലെ തലശ്ശേരിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നത്.കതിരൂർ കുണ്ടൂർ മലയിലെ താല്ക്കാലിക കെട്ടിടത്തിലാണ് കേന്ദ്രിയ വിദ്യാലയം ആദ്യം ആരംഭിച്ചത്.പിന്നീട് അത് 2015 ൽ ധർമ്മടത്ത് റോട്ടറി ക്ലബ്ബിൻ്റെ ഉടമസ്ഥതയിലുളള സ്വകാര്യ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ച് വരികയായിരുന്നു.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രത്യേക ഉത്തരവിലൂടെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് വാടക കൊടുക്കാനുള്ള തീരുമാനമെടുത്തത് ശ്രദ്ധേയമായിരുന്നു.പിന്നീട് കേന്ദ്രിയ വിദ്യാലയത്തിന് വേണ്ടി 7.8 ഏക്കർ ഭൂമി കതിരൂർ വില്ലേജിൽ സർക്കാർ ഏറ്റെടുത്ത് നൽകുകയായിരുന്നു.ഷാഫി പറമ്പിൽ എം. പി.യുടെ നിരന്തര ഇടപെടലിനെ തുടർന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് കെട്ടിട നിർമ്മാണത്തിനുള്ള തുക അനുവദിച്ചിരിക്കുകയാണ്.നിലവിൽ ഒരു സെക്ഷനിലായി 450 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ രണ്ട് സെക്ഷനിലായി ബാലവാടിക മുതൽ പ്ലസ് ടു വരെ 1500 കുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാകും.ഒന്നര കൊല്ലം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയാക്കുമെന്ന് ഷാഫി പറമ്പിൽ എം.പി.അറിയിച്ചു.എച്ച്.എൽ.എൽ.ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
Thalasserykendriyavidyalaya




































