കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് പാലിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിൻ്റെ അനുമേദനം ലഭിച്ചു.കേരള സർക്കാർ തദ്ധേശ സ്വയംഭരണ വകുപ്പ് വഴി നടപ്പിലാക്കുന്ന യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ ഗ്രിഡിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ റെജിസ്ട്രേഷൻ ഉള്ള ഏക സന്ധദ്ധ സംഘടനയാണ് അനുഗ്രഹ. പത്ത് വർഷമായി പാലിയേറ്റീവ് രംഗത്ത് അനുഗ്രഹ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഇന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാറിൻ്റെ അനുമോദന പത്രം ലഭിച്ചത്. അനുഗ്രഹ പ്രസിഡണ്ട് ജോബ്.ഒ.എ, ജോൺസൺ.കെ.എൽ, സെബാസ്റ്റ്യൻ പി.വി, ആശാ വർക്കർ മിനി സജി എന്നിവർ ചേർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ എന്നിവരിൽ നിന്നും സംസ്ഥാന സർക്കാറിൻ്റെ അനുമോദന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
PALLIETIVE CARE Elappedika







































