വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ
Jan 29, 2026 11:53 AM | By sukanya

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണാർഥം വി.എസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി 20 കോടി വകയിരുത്തി. വി.എസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റർ ആരംഭിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

ദേശീയപാതയുടെ നിർമാണം അതിവേഗം പൂർത്തിയാവുന്നുണ്ടെന്നും പിണറായി വിജയന്റെ ഇച്ഛാശക്തിയിലാണ് ദേശീയപാതാ നിർമാണമെന്നും ധനമന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ പുനരധിവാസം ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകൾ കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ കേരളത്തിൽ എത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട്.

സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

Content Highlight: Thiruvanaththapuram

Next TV

Related Stories
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

Jun 23, 2026 08:19 AM

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര...

Read More >>
പോളിയിൽ നിയമനം

Jun 23, 2026 05:46 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jun 23, 2026 05:42 AM

പൈതൽമലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

പൈതൽമലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ഡിഗ്രി/പിജി പ്രവേശനം

Jun 23, 2026 05:37 AM

ഡിഗ്രി/പിജി പ്രവേശനം

ഡിഗ്രി/പിജി...

Read More >>
നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല   രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

Jun 23, 2026 05:34 AM

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്

നിപ: രോഗ ഉറവിടം കണ്ടെത്താനായില്ല രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം...

Read More >>
കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

Jun 23, 2026 05:24 AM

കോളേജിൽ ജെ.ആർ.എഫ് ഒഴിവ്

കോളേജിൽ ജെ.ആർ.എഫ്...

Read More >>
Top Stories










News Roundup






GCC News