കേളകം: ഹൈദരാബാദിലെ രാംനാദ്പൂരിൽ വച്ച് നടന്ന മണിപ്പൂരിലെ ആയോധനകലയായ സരിത് സരാക് ദേശീയ ചാമ്പ്യൻഷിപ്പിൽകേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേളകം സി.വി.എൻ കളരിയിലെ കുട്ടികൾക്ക്മികച്ച നേട്ടം , അതുൽ കൃഷ്ണ, അൻസ്റ്റീന ജിജോ. കൃഷ്ണ സുനിൽ. എന്നിവർക്ക് സ്വർണ മെഡലുകളും ശ്രീദേവ് എൻ, അയറിൻ ഷിജു, അക്ഷിതി എസ്, ബിജോൺ തോമസ്. എന്നിവർക്ക് സിൽവർ മെഡലുകളും ജുവൽ മരിയ സനൽ, റെനോ ക്സ് സ്‌റ്റിഫൻ റിജോയി, ഐബിൻ ബിജു, അജ്ഞലിന തെരേസ ജിജോ. എന്നിവർക്ക് ബ്രൗൺസ് മെഡലുകളും ലഭിച്ചു. സി.വി.എൻ കളരി പരിശീലകൻ എൻ.ഇ പവിത്രൻ ഗുരുക്കളോടൊപ്പം അഷറഫ് വലിയപിടികയിൽ, രഘുനാദൻ നായർ കെ എസ്, സ്കറിയ വീ.കെ, എന്നിവർ കേരളാ ടീമിനെ നയിച്ചു.
Sarithsarakchampianship








































