തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും
Feb 2, 2026 11:02 AM | By sukanya

തിരുവനന്തപുരം: തൊണ്ടിമുതൽ കൃത്രിമ കേസിൽ ആൻ്റണി രാജുവിന്റെ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ മൂന്നുവർഷത്തെ ശിക്ഷ വിധി റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം. മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ആൻറണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.

കോടതിവിധി റദ്ദാക്കിയാൽ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല. പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷാവിധി റദ്ദാക്കിയില്ലെങ്കിൽ ആൻ്റണി രാജുവിന് വൻ തിരിച്ചടിയാകും.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു.

Antonyraju

Next TV

Related Stories
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

Feb 2, 2026 11:31 AM

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം

Feb 2, 2026 11:22 AM

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക...

Read More >>
 ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

Feb 2, 2026 11:05 AM

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Feb 2, 2026 10:44 AM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും

Feb 2, 2026 10:31 AM

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം...

Read More >>
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

Feb 2, 2026 09:46 AM

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന്...

Read More >>
Top Stories










News Roundup






GCC News