തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്. മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർശകത്തിൽ തുക അനുവദിച്ചു ഉത്തരവുമിറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിനാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.
Secretaryeteteaexpence
















.jpeg)




















