സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം
Feb 11, 2026 02:34 PM | By Remya Raveendran

കൊച്ചി : കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം. തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി.

വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.കുവൈറ്റിൽ നാല് ഹോട്ടലുകൾ ഉണ്ടായിരുന്ന സൂരജ് സൂരജ് ലാമയുടെ ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് HMT കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബർ 30 നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. കളമശേരി പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കുവൈറ്റിൽ നിന്ന് ഡിപോർട്ട് ചെയ്ത വ്യവസായി സൂരജ് ലാമ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൊച്ചിയിൽ എത്തിയത്.

Surajlamacase

Next TV

Related Stories
32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Feb 11, 2026 03:46 PM

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Feb 11, 2026 03:10 PM

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ്...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 02:55 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

Feb 11, 2026 02:38 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും...

Read More >>
അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

Feb 11, 2026 02:22 PM

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ...

Read More >>
Top Stories

News Roundup