ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
Feb 11, 2026 03:10 PM | By Remya Raveendran

തിരുവനന്തപുരം :    ആഗോള അയ്യപ്പസംഗമം നടത്തിയതിൽ വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് സൂചന. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്ന് കോടി രൂപ. ചെലവാക്കിയ പണം സ്പോൺസർഷിപ്പിലൂടെ ലഭിച്ചില്ല.

സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാൽ പണം തിരികെ സ്പോൺസർഷിപ്പിലൂടെ വന്നില്ലെന്നാണ് വിവരം. കഴിഞ്ഞവർഷം സെപ്റ്റംബർ 20നാണ് സർക്കാരും ദേവസ്വം ബോർഡ് ചേർന്ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്.

ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 600 ഓളം പേർ പങ്കെടുത്ത പരിപാടി ഇത്രയും കോടി രൂപ എങ്ങനെ ചെലവായി എന്ന് അദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മുഴുവൻ കളവ് നടന്നുവെന്നും അയ്യപ്പന്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വിഡി സതീശൻ ആരോപിച്ചു.

Ayyappasangamam

Next TV

Related Stories
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Feb 11, 2026 04:29 PM

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ്...

Read More >>
32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Feb 11, 2026 03:46 PM

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 02:55 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

Feb 11, 2026 02:38 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും...

Read More >>
സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

Feb 11, 2026 02:34 PM

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി...

Read More >>
Top Stories

News Roundup