തിരുവനന്തപുരം : ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അത്തരം കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാക്കളും ഒന്നിച്ചുളള ചിത്രങ്ങൾ ആയുധമാക്കി ശബരിമല സ്വർണക്കൊളള കേസിൻെറ ആഘാതം കുറയ്ക്കാൻ സർക്കാർ കിണഞ്ഞുപരിശ്രമിക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ആഗോള അയ്യപ്പസംഗമത്തിലെ ക്രമക്കേടുകൾ പുറത്തുവന്നിരിക്കുന്നത്. കിടക്ക മുതൽ ഭജന വരെ എല്ലാത്തിലും തട്ടിപ്പും ക്രമക്കേടും ആണെന്ന വിവരം പുറത്തായതോടെ സർക്കാരിന് ഉത്തരം മുട്ടിയിരിക്കുകയാണ്.
ബോർഡും സർക്കാരും സംയുക്തമായി നടത്തിയ പരിപാടിയായത് കൊണ്ട് ക്രമക്കേടിന്റെ ഉത്തരവാദിത്തം മറ്റാരുടെയുമേൽ ചാരാനാവത്തതും പ്രതിസന്ധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തുവന്ന ക്രമക്കേടുകൾ തിരിച്ചടിയാകുമോയെന്ന ആശങ്ക പരന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ പതിവ് ആക്രമണോത്സുകത മാറ്റിവെച്ച് കരുതലോടെയാണ് പ്രതികരണം.
Vnvassavan






































