കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും
Feb 24, 2026 05:34 AM | By sukanya

വിവാദ ചിത്രം കേരള സ്റ്റോറി 2'വിന്റെ പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റയാ രീതിയില്‍ ചിത്രീകരിക്കുകയാണ് കേരളാ സ്റ്റോറി,കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയില്‍ പറയുന്നു.ഹർജിയല്‍ സെൻസർബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം.

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് പുറത്തുവന്നത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും,സമ്മതമില്ലാതെ ബീഫ് വായില്‍ വച്ച്‌ കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്ളത്.വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ എന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

highcourt

Next TV

Related Stories
പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

Feb 24, 2026 06:49 AM

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ...

Read More >>
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം

Feb 24, 2026 06:45 AM

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ് മരണം

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴ്...

Read More >>
കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി.

Feb 24, 2026 05:39 AM

കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി താലപ്പൊലി കുംഭകുട ഘോഷയാത്ര നടത്തി.

കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി താലപ്പൊലി കുംഭകുട ഘോഷയാത്ര...

Read More >>
എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് നിയമനം

Feb 24, 2026 05:36 AM

എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് നിയമനം

എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്...

Read More >>
ഗതാഗത നിയന്ത്രണം

Feb 24, 2026 05:31 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ കാണാതായി

Feb 24, 2026 05:29 AM

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ കാണാതായി

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ...

Read More >>
Top Stories