സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി
Feb 24, 2026 04:32 PM | By Remya Raveendran

തിരുവനന്തപുരം :   സർക്കാർ ജീവനക്കാുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടി. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങൾക്ക് എന്ത് സുരക്ഷയുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ വിശദീകരണം തേടി. എങ്ങനെ വിവരങ്ങൾ കിട്ടി എന്ന് കോടതി ചോദിച്ചു. ഇനി സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പ് തരണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡിഎ കുടിശിക ഉൾപ്പടെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്.

Cmdataissue

Next TV

Related Stories
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

Feb 24, 2026 06:34 PM

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി വർദ്ദിപ്പിച്ചു

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 ആയി...

Read More >>
റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

Feb 24, 2026 05:59 PM

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ (എം)

റബ്ബറിനും കശുവണ്ടിക്കും 250 രൂപ താങ്ങ് വില നിശ്ചയിക്കണം. കേരള കർഷക യൂണിയൻ...

Read More >>
ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

Feb 24, 2026 05:17 PM

ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ...

Read More >>
കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

Feb 24, 2026 04:07 PM

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത്...

Read More >>
മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

Feb 24, 2026 03:57 PM

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി...

Read More >>
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 03:23 PM

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ്...

Read More >>
Top Stories

News Roundup

Entertainment News