ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം
Feb 28, 2026 01:55 PM | By Remya Raveendran

കൊച്ചി: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്നില്‍ക്കണ്ട് കടുത്ത ജാഗ്രതാ നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യോമാതിര്‍ത്തികള്‍ അടച്ചു. ആക്രമണത്തില്‍ ഇതുവരെ അമേരിക്ക പ്രതികരിച്ചിട്ടില്ല.

പശ്ചിമേഷ്യയിലാകെ യുദ്ധഭീതി പരക്കുന്ന സാഹചര്യമാണ് ഇസ്രയേലിന്റെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. മധ്യ, കിഴക്കന്‍ ടെഹ്‌റാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും പുകയുയരുന്നത് കണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്‍ഷ്യല്‍ ബില്‍ഡിങ് കോംപ്ലക്‌സായിരുന്നു ആക്രമണത്തിന്റെ പ്രധാന ഉന്നമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാനും ഇസ്രയേലിന്റെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ടെഹ്‌റാന്റെ കിഴക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്നും അവരെ ആക്രമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Ezrayeliranwar

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

Feb 28, 2026 03:53 PM

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

പശ്ചിമേഷ്യൻ സംഘർഷം; എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ; വിമാനങ്ങൾ റദ്ദാക്കി എയർ...

Read More >>
‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

Feb 28, 2026 03:38 PM

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം...

Read More >>
‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

Feb 28, 2026 03:28 PM

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി...

Read More >>
തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

Feb 28, 2026 03:15 PM

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം

തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍...

Read More >>
ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

Feb 28, 2026 02:38 PM

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന് ട്രംപ്

ഇറാനിലേക്കുള്ള ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക; സംയുക്ത ആക്രമണമെന്ന്...

Read More >>
അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

Feb 28, 2026 02:26 PM

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍ ആക്രമണം

അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 19 മരണം; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അഫ്ഗാന്റെ ഡ്രോണ്‍...

Read More >>
Top Stories

News Roundup