കൊച്ചി: ഒമാനിലെ ദുക്കം തുറമുഖത്ത് വീണ്ടും ഡ്രോണാക്രമണം. എണ്ണടാങ്കറിന് നേരെയാണ് ആക്രമണം. ആക്രമണത്തെ ഒമാൻ അപലപിച്ചു. തുറമുഖത്ത് രണ്ടാമത്തെ ആക്രമണമാണിത് ഒമാനിലെ ദുഖും തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഒമാൻ സ്റ്റേറ്റ് മീഡിയ.
ദുഖും തുറമുഖത്തേക്ക് എത്തിയത് നിരവധി ഡ്രോണുകൾ എത്തി. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചതായും ഒമാൻ സ്റ്റേറ്റ് മീഡിയയുടെ സ്ഥിരീകരണം. ആളപായമൊന്നും ഉണ്ടായില്ലെന്ന് ഒമാൻ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ജോലിക്കാരുടെ താമസ സ്ഥലത്തേക്കും ഇന്ധന ടാങ്കിന് സമീപത്തേക്കുമാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ഒമാൻ അപലപിച്ചിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും..
UAE-യിലെ ഫുജൈറ തുറമുഖത്ത് തീപിടുത്തം ഉണ്ടായി. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എണ്ണവ്യവസായ കേന്ദ്രത്തിൽ തീപിടിച്ചു. തീയണച്ചെന്ന് അധികൃതർ അറിയിച്ചു, ആർക്കും പരുക്കില്ല. അതേസമയം ഇറാനിൽ ഇതുവരെ മരിച്ചത് 787 പേർ. കണക്ക് പുറത്തുവിട്ട് ഇറാനിയൻ റെഡ് ക്രസന്റ്. ഇസ്രയേലിനോട് ചേർന്ന അതിർത്തിയിൽ നിന്ന് ലെബനീസ് സൈന്യത്തെ പിൻവലിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്ന് ഇസ്രയേൽ ആഹ്വാനത്തിന് പിന്നാലെ തീരുമാനം.
Omanoiltanker

















.jpeg)





















