ഇരിട്ടി : ഡോ. വി. ശിവദാസൻ എംപിയുടെ 2021–22 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കൈമാറി. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം പി ആംബുലൻസ് ലോഞ്ച് നിർവഹിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ അധ്യക്ഷനായി. ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ കെ. സോയ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് എം., ആർ. കെ. ഷൈജു, പി. പി. അബ്ദുള്ള റഫീഖ്, സബിത പി., കെ. രാജൻ, ജിഷ പി. പി., അജയൻ പായം എന്നിവർ ആശംസകൾ അറിയിച്ചു. പി. പി. ഉസ്മാൻ, പി. കെ. ജനാർദ്ദനൻ, രാമദാസ് എടക്കാനം, സി. അബ്ദുള്ള, ജോൺ കൊച്ചുകരോട്ട്, ബാബുരാജ് പായം, ജയ്സൺ ജീരകശേരി എന്നിവർ സംസാരിച്ചു
പുതിയ ആംബുലൻസ് ലഭിച്ചതോടെ ഇരിട്ടി താലൂക്കും സമീപ പ്രദേശങ്ങളിലുമുള്ള രോഗികൾക്ക് അടിയന്തര ചികിത്സാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വി ശിവദാസൻ എംപി പറഞ്ഞു.
Iritty




.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)






















