മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

 മൊബൈല്‍ ഡിസ്‌പ്ലേ ശരിയാക്കിയില്ല; കാസര്‍കോട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
Mar 7, 2026 11:30 AM | By sukanya

കാസര്‍കോട്: കാസര്‍കോട് മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍.കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍ പൂജ (17) ആണ് മരിച്ചത്. മംഗളൂരുവില്‍ പി.യു.സി. വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകീട്ട് താൻ എലിവിഷം കഴിച്ചതായി വീട്ടുകാരോട്‌ പറഞ്ഞിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല.

ഇടയ്ക്കിടെ എലിവിഷത്തിന്റെ കാര്യം പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുന്നതിനാലായിരുന്നു വീട്ടുകാർ ഗൗരവത്തിലെടുക്കാതിരുന്നത്.രാത്രി ഏറെ വൈകി പെണ്‍കുട്ടി അവശയായതോടെയാണ് ദേർളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കുറച്ചുദിവസം മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് പെട്ടെന്ന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് മനോവിഷമത്തിനിടയാക്കിയെന്ന് കരുതുന്നു. അസ്വാഭാവിക മരണത്തിന്‌ കുമ്പള പോലീസ് കേസെടുത്തു.

kaserkod

Next TV

Related Stories
ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം.

Mar 7, 2026 12:52 PM

ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം.

ചാലാട് വീട്ടുപറമ്പിൽ കൂട്ടിയിട്ട പാഴ് വസ്തുക്കളിൽ തീപിടുത്തം....

Read More >>
ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Mar 7, 2026 12:30 PM

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത്...

Read More >>
ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി

Mar 7, 2026 11:49 AM

ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക ഉയർത്തി

ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും (ഡി എസ് സി) ഫ്ലാഗ് ഫൗണ്ടേഷൻ ഇന്ത്യയുമായി ചേർന്ന് ഡി എസ് സി ക്ക് സമീപം കൂറ്റൻ ദേശീയ പതാക...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി

Mar 7, 2026 11:34 AM

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍...

Read More >>
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ  നിയന്ത്രണം

Mar 7, 2026 11:32 AM

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ നിയന്ത്രണം

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ 21 ദിവസത്തെ ...

Read More >>
ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് കൈമാറി

Mar 7, 2026 11:07 AM

ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് കൈമാറി

ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ്...

Read More >>
Top Stories

News Roundup

Entertainment News