ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ
Mar 7, 2026 02:59 PM | By Remya Raveendran

ഡൽഹി:    ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന. വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതിനായിരം ഇന്ത്യക്കാർ ഇറാനിൽ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യക്കാർ കൂടുതലായും ഉള്ളത് ടെഹ്റാൻ, കോം എന്നീ നഗരങ്ങളിലാണ്.സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടിയിലേക്ക് ഇന്ത്യ കടന്നത്. ആദ്യഘട്ടമായി ടെഹ്‌റാനിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതയാണ് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. വ്യോമഗതാഗതം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കരമാർഗം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് ഇന്ത്യ തയാറാക്കിയിരിക്കുന്നത്.

വിദ്യാർഥികൾ, ഷിയ വിഭാഗത്തിൽപ്പെടുന്ന തീർഥാടകർ, നാവികർ എന്നിവരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിലിപ്പോൾ ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇവരുടെ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി.

Indianstudents

Next TV

Related Stories
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:23 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 7, 2026 03:46 PM

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന്...

Read More >>
കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

Mar 7, 2026 03:07 PM

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ...

Read More >>
‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

Mar 7, 2026 02:44 PM

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ്...

Read More >>
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

Mar 7, 2026 02:25 PM

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്...

Read More >>
അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി

Mar 7, 2026 02:12 PM

അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി

അനുനയിപ്പിക്കാനില്ല; ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup