ഇന്ത്യയുടെ, വിശ്വവിജയത്തിൽ രാജ്യമെങ്ങും ആഘോഷം; മലയാളക്കര ആവേശക്കടലിൽ

ഇന്ത്യയുടെ, വിശ്വവിജയത്തിൽ രാജ്യമെങ്ങും ആഘോഷം; മലയാളക്കര ആവേശക്കടലിൽ
Mar 9, 2026 07:00 AM | By sukanya

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിശ്വവിജയികളാക്കിയ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിൽ മലയാളക്കര ഒന്നടങ്കം ആവേശക്കടലിൽ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു, ഒരു മലയാളി താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഉന്നതിയിലാണ് ഇന്ന് എത്തിനിൽക്കുന്നത്.

ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ നാടെങ്ങും ആഘോഷമാണ്. തങ്ങളുടെ പ്രിയതാരം ലോകകിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതോടെ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രി വൈകിയും വിജയാഘോഷങ്ങൾ അലയടിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സഞ്ജുവിന്റെ ചിത്രങ്ങൾ ഉയർത്തിയും ആരാധകർ ഈ ചരിത്ര നിമിഷം ആഘോഷമാക്കുകയാണ്.

സഞ്ജു വെറുമൊരു താരമല്ല, മറിച്ച് ഓരോ മലയാളിയുടെയും അഭിമാനമായ 'സൂപ്പർമാനാണെന്ന്' ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. ഇതിനൊപ്പം തന്നെ സഞ്ജുവിനെ കുറിച്ചുള്ള ചേട്ടൻ പ്രയോഗവും ക്രിക്കറ്റ് ലോകത്ത് വമ്പൻ ഹിറ്റായിട്ടുണ്ട്. സഞ്ജു ഇന്ത്യയുടെ ചേട്ടൻ ആയെന്നാണ് മലയാളി ആരാധകരുടെ പക്ഷം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്‍റ് ദ്രൗപദി മുർമുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം സഞ്ജുവിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തി.

Superman Sanju, India's 'chettan', celebrates Vishwavijay across the country; Malayalam fans in a sea of ​​excitement

Next TV

Related Stories
ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ് ഇന്ന്

Mar 9, 2026 10:47 AM

ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ് ഇന്ന്

ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയിൽ കോടതി ഉത്തരവ്...

Read More >>
ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്.

Mar 9, 2026 10:38 AM

ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്.

ഇടവേളയ്ക്കുശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും...

Read More >>
ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്‌തബ അലി ഖമനെയിയെ തെരഞ്ഞെടുത്തു

Mar 9, 2026 10:34 AM

ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്‌തബ അലി ഖമനെയിയെ തെരഞ്ഞെടുത്തു

ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്‌തബ അലി ഖമനെയിയെ...

Read More >>
ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

Mar 9, 2026 10:13 AM

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന്...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

Mar 9, 2026 09:22 AM

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ...

Read More >>
പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം

Mar 9, 2026 07:18 AM

പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ് അപകടം

പാൽച്ചുരം ആശ്രമം വളവിൽ ലോറി മറിഞ്ഞ്...

Read More >>
Top Stories

Entertainment News