‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി
Mar 15, 2026 02:32 PM | By Remya Raveendran

തീരുവനന്തപുരം :   നേമത്ത് ബിജപി കഴിഞ്ഞതവണ പൂട്ടിയ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റും എൽഡിഎഫ് ജയിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞതവണ ഒരു സീറ്റാണ് തിരുവനന്തപുരത്ത് നഷ്ടപ്പെട്ടത്. ഇത്തവണ നഷ്ടപ്പെട്ട കോവളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. എല്‍ഡിഎഫ് തൂത്തുവാരും വലിയ മുന്നേറ്റം നടത്തുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

നേമത്ത് ബിജെപി സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാകും മത്സരിക്കുക. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ മൂന്നാം വാരത്തിലാകും വോട്ടെടുപ്പ് എന്നാണ് സൂചന. മെയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും.

പ്രഖ്യാപനത്തിന് മുന്നേ, കേരളത്തിൽ രാഷ്ട്രീയ ചൂട് കനത്തു. കേരളത്തിൽ ഒറ്റ ഘട്ടമായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മുന്നണികൾ. രണ്ട് കോടി അറുപത്തിയൊമ്പത് ലക്ഷത്തിലേറെ വോട്ടർമാർ കേരളത്തിൽ വിധിയെഴുതും.

Vsivankutty

Next TV

Related Stories
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 15, 2026 03:24 PM

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ സുധാകരൻ

Mar 15, 2026 02:18 PM

‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ സുധാകരൻ

‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ...

Read More >>
‘ലീഗിന് സീറ്റ് കുറയില്ല; ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി’; പി കെ കുഞ്ഞാലികുട്ടി

Mar 15, 2026 02:08 PM

‘ലീഗിന് സീറ്റ് കുറയില്ല; ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി’; പി കെ കുഞ്ഞാലികുട്ടി

‘ലീഗിന് സീറ്റ് കുറയില്ല; ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോയി’; പി കെ...

Read More >>
‘മകനെ കൊലപ്പെടുത്തിയ ദിവസം മറക്കാൻ കഴിയില്ല; ജീവിക്കുന്നത് ഭയത്തോടെ’, പ്രതികരിച്ച് ജിം സന്തോഷിന്റെ അമ്മ

Mar 15, 2026 01:59 PM

‘മകനെ കൊലപ്പെടുത്തിയ ദിവസം മറക്കാൻ കഴിയില്ല; ജീവിക്കുന്നത് ഭയത്തോടെ’, പ്രതികരിച്ച് ജിം സന്തോഷിന്റെ അമ്മ

‘മകനെ കൊലപ്പെടുത്തിയ ദിവസം മറക്കാൻ കഴിയില്ല; ജീവിക്കുന്നത് ഭയത്തോടെ’, പ്രതികരിച്ച് ജിം സന്തോഷിന്റെ...

Read More >>
Top Stories