ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാള്‍
Mar 17, 2026 12:16 PM | By sukanya

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.

കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി.

ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

Kollam

Next TV

Related Stories
വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള സജീവം

Mar 17, 2026 02:09 PM

വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള സജീവം

വിവാദങ്ങളെ വകവെയ്ക്കാതെ; വോട്ടുറപ്പിക്കാൻ പി കെ ശ്യാമള...

Read More >>
പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന

Mar 17, 2026 02:06 PM

പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന

പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന്...

Read More >>
കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി; സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തെന്ന് ചെന്നിത്തല

Mar 17, 2026 01:49 PM

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി; സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തെന്ന് ചെന്നിത്തല

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി; സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തെന്ന്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം

Mar 17, 2026 12:58 PM

നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം

നിയമസഭാ തിരഞ്ഞെടുപ്പ്: 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ...

Read More >>
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി;  തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

Mar 17, 2026 12:54 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി; തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി; എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി...

Read More >>
കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ   ഹിറ്റാച്ചി മറിഞ്ഞ് അപകടം.

Mar 17, 2026 11:33 AM

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞ് അപകടം.

കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം....

Read More >>
Top Stories

News Roundup