കണ്ണൂർ: സംസ്ഥാന സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളയില്‍ ഏപ്രില്‍ ആറിന് ആരംഭിക്കുന്ന മോഡേണ്‍ സര്‍വെ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 പ്രവൃത്തി ദിവസങ്ങളിലുള്ള കോഴ്‌സിന് എസ് എസ് എല്‍ സിയും 60 പ്രവൃത്തി ദിവസങ്ങളിലുള്ള കോഴ്‌സിന് ഐടിഐ സര്‍വെ/സിവില്‍, ഡിപ്ലോമ ഇന്‍ സിവില്‍, ബി ടെക് ഇന്‍ സിവില്‍, ചെയിന്‍ സര്‍വെ, വി എച്ച് എസ് ഇ സര്‍വെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വകുപ്പില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോണ്‍ട്രാക്ട് സര്‍വെയര്‍/ കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍. ഫോണ്‍: 9895124813, 9446077196, 8848927360
vacancy





.jpeg)
.png)



.jpeg)
.jpeg)
.png)
.jpeg)
.jpeg)
.jpeg)




















