ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്
Mar 20, 2026 02:14 PM | By Remya Raveendran

കൊച്ചി:  പതിവുതെറ്റിക്കാതെ ഈ റമദാന്‍ മാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നീക്കിവച്ച് മാതൃകയായി ലുലു ഗ്രൂപ്പ്. പത്തനാപുരം ഗാന്ധിഭവനും കൊല്ലത്തെ പുവര്‍ ഹോമും അടക്കം നിരാലംബരായ മനുഷ്യര്‍ക്ക് അഭയമായ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ഇത്തവണയും സഹായമെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി രണ്ടരകോടിയുടെ സഹായമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.

കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന് എം.എ യൂസഫലി പതിവ് തെറ്റിക്കാതെ സഹായം എത്തിച്ചു. ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് ഈ തുക. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടത്തിവരുന്ന അന്നദാനത്തിനായി പുണ്യ റമദാന്‍ മാസത്തില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം അദ്ദേഹം നല്‍കി. തുടര്‍ച്ചയായി നാലാം വര്‍ഷവും മുടക്കമില്ലാതെയാണ് ശാന്തിഗിരി ആശ്രമത്തിലേക്ക് സഹായം എത്തിച്ചത്. ജാതി മത ഭേദമന്യേ ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് ശാന്തിഗിരിയില്‍ അന്നദാനം നല്‍കുന്നുണ്ട്.

കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ഹോമിലെ നിലാരംബരായ അന്തേവാസികളെ ചേര്‍ത്ത് പിടിച്ച് പത്താം വര്‍ഷവും യൂസഫലി സഹായം എത്തിച്ചു. പുവര്‍ഹോമിലെ കുടുംബാംഗങ്ങള്‍ക്കുള്ള റമദാന്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായമാണ് യൂസഫലി കൈമാറിയത്. പുവര്‍ഹോമില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 81 അന്തേവാസികളാണുള്ളത്. എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് പത്താം വര്‍ഷവും മുടക്കമില്ലാതെ യൂസഫലി സഹായം നല്‍കിയത്. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് വിവിധ സ്ഥാപനങ്ങളിലേക്കുള്ള ധനസഹായങ്ങള്‍ കൈമാറി.





Lulugroupsdonation

Next TV

Related Stories
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

Mar 20, 2026 04:00 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില...

Read More >>
‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

Mar 20, 2026 03:22 PM

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ...

Read More >>
‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

Mar 20, 2026 03:09 PM

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ...

Read More >>
ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

Mar 20, 2026 02:55 PM

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി...

Read More >>
പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

Mar 20, 2026 02:46 PM

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ്...

Read More >>
‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

Mar 20, 2026 02:35 PM

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി...

Read More >>
Top Stories










News Roundup