തൃശൂർ: ആളൂരിൽ ശരീരത്തിൽ മദ്യം ഒഴിച്ച് യുവതിയെ തീ കൊളുത്തി. കണ്ണൂർ സ്വദേശി ലീനയാണ് ആൺസുഹൃത്തായ ശരത് വിഷ്ണുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും പുലർച്ചയാണ് കൊലപാതക ശ്രമം നടക്കുകയുമായിരുന്നു. പരിക്കേറ്റ ലീനയെ പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ശരത് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kannur














.jpeg)

.jpeg)




















