പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍
Mar 22, 2026 09:24 AM | By sukanya

തൃശൂര്‍ : പങ്കാളിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചാലക്കുടി പരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ്(34) പൊലീസ് പിടിയിലായത്.

ലിവിങ് ടുഗതര്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതി ശ്രമിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

യുവതിയോടുള്ള സംശയമാണ് ശരത്തിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. യുവതിക്ക് നേരെ മുന്‍പും ഇയാള്‍ ശാരീരികമായ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

റെഡ് ചില്ലീസ് എന്ന പേരില്‍ ശരത്ത് ചാലക്കുടി സൗത്തില്‍ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു ഇയാള്‍. പ്രതിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Thrissur

Next TV

Related Stories
യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

Mar 22, 2026 11:05 AM

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്...

Read More >>
പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

Mar 22, 2026 10:27 AM

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി...

Read More >>
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

Mar 22, 2026 07:54 AM

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

Mar 22, 2026 07:21 AM

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം...

Read More >>
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

Mar 22, 2026 07:08 AM

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌...

Read More >>
Top Stories

News Roundup