തിരുവനന്തപുരം: ഭരണത്തുടർച്ചക്കായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ മുൻഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നു. പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തത്. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിൽ സര്‍ക്കാർ നിലപാട് കൃത്യമാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. എസ്ഐടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയനായ പത്മകുമാറിനെ ഉത്തരവാദിത്തങ്ങളിൽനിന്നും മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് കോൺഗ്രസാണ്. 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
pinarayivijayan



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















