എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍
Mar 25, 2026 04:56 PM | By Remya Raveendran

കൊച്ചി:   ഫ്രഞ്ച് ടീമിലെ കുന്തമുനയും റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയുടെ പരിക്കേറ്റ കാലിന് നടത്തേണ്ട സ്ാകാനിങ് പ്രശ്‌നങ്ങളില്ലാത്ത കാലിന് നടത്തിയതായി പരാതി. ഈ വര്‍ഷം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫ്രഞ്ച് ടീമില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനത്തില്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെറ്റായ പരിക്ക് നിര്‍ണയത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആശങ്കയിലും ദേഷ്യത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് പരിക്കേറ്റ എംബാപെക്ക് മെഡിക്കല്‍ സംഘം സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഗുരുതരമായ പിഴവാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന വിലയിരുത്തലാണ് ഫുട്‌ബോള്‍ ലോകത്തുള്ളത്.പരിക്കില്ലാത്ത കാല്‍ സ്‌കാനിങ് നടത്തിയതോടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ മത്സരത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കുകയായിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ എംബാപെ തന്റെ മെഡിക്കല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. അതിലേക്ക് നയിച്ച നിര്‍ണായക കാരണവും ഈ തെറ്റായ രോഗനിര്‍ണയമാണെന്ന് പറയുന്നു. 2023 അവസാനത്തോടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് ടീം പുനഃസംഘടിപ്പിച്ചതിന് ശേഷം ഡോ. നിക്കോ മിഹിക്കിനെ വകുപ്പ് മേധാവിയായി നിയമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍, ജൂഡ് ബെല്ലിംഗ്ഹാമിനും അല്‍വാരോ കാരെറാസിനും പരിക്കേറ്റിരുന്നു.

അതേ സമയം മെഡിക്കല്‍ സംഘത്തെ വിശ്വാസിച്ച് പരിക്കേറ്റ കാലുമായി നിരവധി മത്സരങ്ങളാണ് എംബാപ്പെ വേദന സഹിച്ച് കളിച്ചു. ഓരോ മത്സരത്തിന് ശേഷവും പരിക്കുകള്‍ വിലയിരുത്തേണ്ടതുണ്ട്. ജനുവരിയില്‍ രണ്ട് മത്സരങ്ങളും മാര്‍ച്ച് ആരംഭത്തില്‍ മൂന്ന് മത്സരങ്ങളും പരിക്കേറ്റതിനാല്‍ എംബാപെക്ക് കളിക്കാനായില്ല. താരത്തിന് ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിനിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരാഴ്ച മുമ്പായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ എംബാപെ കളിച്ചത്. സിറ്റിക്കെതിരെ റയല്‍ വിജയം സ്വന്തമാക്കിയ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന മോഹം സിറ്റിക്ക് ഉപക്ഷേക്കേണ്ടിയും വന്നു.





Embappe

Next TV

Related Stories
ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

Mar 25, 2026 05:48 PM

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ...

Read More >>
ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

Mar 25, 2026 03:40 PM

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം...

Read More >>
മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Mar 25, 2026 03:28 PM

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം...

Read More >>
കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

Mar 25, 2026 03:15 PM

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ്...

Read More >>
യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

Mar 25, 2026 02:55 PM

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ്...

Read More >>
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Mar 25, 2026 02:46 PM

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി...

Read More >>
Top Stories










News Roundup