ഏലപ്പീടിക : ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നോമ്പ് കാലത്തിലെ നാൽപ്പതാം വെള്ളി ആചരണവും അതോടനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും 2026 മാർച്ച് 27 ന് ഞായറാഴ്ച നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് ഏലപ്പീടിക ജംഗ്ഷൻ (29) ൽ നിന്നും ആരംഭിച്ചു ചന്ദനത്തോടു ഉണ്ണീശോ ദേവാലയത്തിൽ കുരിശിന്റെ വഴി അവസാനിക്കും.തുടർന്ന് ദിവ്യബലിയും വചന സന്ദേശവും. ഉച്ചഭക്ഷണത്തോടെ കർമ്മങ്ങൾ അവസാനിക്കും.എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് വികാരി ഫാദർ ആന്റണി മഠത്തിപ്പറമ്പിൽ അറിയിച്ചു.
Chandanathode





































