നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി
Mar 27, 2026 03:43 PM | By Remya Raveendran

നേമം :   നേമം മണ്ഡല വികസനവുമായി ബന്ധപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി ഏറ്റെടുത്ത് വി ശിവൻകുട്ടി.രാജീവ്‌ ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാർ. ഡേറ്റ് ഞാൻ നിശ്ചയിക്കാം. പൂജപ്പുര വച്ച് നടത്താം. പൊതുസ്‌ഥലം ആണല്ലോ, മാർച്ച്‌ 29 ന് രാവിലെ മുതൽ ഉച്ചവരെ തയ്യാറെന്ന് വി ശിവൻകുട്ടി അറിയിച്ചു.ഉച്ചക്ക് ശേഷം പര്യടനം ഉണ്ട്. നേമം മണ്ഡലത്തിലെ മാനിഫെസ്റ്റോ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ ആരോഗ്യരംഗത്തിന് പ്രത്യേകം പ്രാധാന്യം നൽകും. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കും. നേമം താലൂക്ക് ആശുപത്രി ഉയർത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.രാജീവ് ചന്ദ്രശേഖർ കേരളത്തിനുവേണ്ടിയും തിരുവനന്തപുരത്തിന് വേണ്ടിയും നേമത്തിനു വേണ്ടിയും കേന്ദ്രമന്ത്രിയായിരുന്നപ്പോൾ എന്താണ് ചെയ്തത് എന്ന് പറയണം. താൻ കഴിഞ്ഞ അഞ്ചു വർഷം മന്ത്രിയായിരുന്നപ്പോഴും രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ചെയ്ത കാര്യങ്ങൾ താരതമ്യം ചെയ്താൽ രാജിവ് ചന്ദ്രശേഖറിന് ലഭിക്കുന്ന മാർക്ക് 0 ആണ്.അല്ലെങ്കിൽ അദ്ദേഹം എന്താണ് ചെയ്തത് എന്ന് പറയണം. വലിയ മാറ്റമാണ് നേമം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായത്. രാജീവ് ചന്ദ്രശേഖർ പറയുന്നത് ഇവിടെ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ്. ഞാൻ അദ്ദേഹത്തെ പരസ്യ സംവാദത്തിന് ക്ഷണിക്കുന്നു. രാജീവ് ചന്ദ്രശേഖരന് ആരാണ് ഈ കള്ളത്തരങ്ങൾ എഴുതിക്കൊടുക്കുന്നത് എന്ന് അറിയില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.ഓ രാജഗോപാൽ എംഎൽഎ ആയിരുന്ന 5 വർഷക്കാലം എന്ത് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം ഞാൻ എന്തു ചെയ്തു. ഇത് സംബന്ധിച്ച് ഒരു പുസ്തകം എല്ലാ വീടുകളിലും എത്തിക്കും. ഇതിൽ പരസ്യ സംവാദത്തിന് രാജീവ് ചന്ദ്രശേഖറിനെ വെല്ലുവിളിക്കുന്നു. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവച്ചത്.

വോട്ടർമാരെ കബളിപ്പിക്കുന്നു. നേമം റെയിൽവേ ടെർമിനൽ എന്തായി. ഇതിനു കൂടി രാജീവ് ചന്ദ്രശേഖർ മറുപടി പറയണം. ടെർമിനലിന്റെ പ്രസക്തി തന്നെ ഇല്ലാതായി. കേന്ദ്ര സഹമന്ത്രി എന്ന നിലയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും നേമം ടെർമിനലിനെ ഇവിടെ നിന്നും കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു.അഘോരി സ്വാമിയെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുപ്പിച്ചത് മോശമായിപ്പോയി. വർഗീയ സംഘർഷം ഉണ്ടാക്കുന്നതിന് വേണ്ടിയാകും അഘോരി സ്വാമിയെ ഇവിടെ കൊണ്ടുവന്നത്. കേരളത്തിൽ വോട്ട് കച്ചവടം ബിജെപിയും കോൺഗ്രസും തമ്മിലാണ്. കേരളത്തിൽ ബിജെപിക്ക് ആർഎസ്എസിനും എതിരായി സമരം ചെയ്തതും ഉറച്ച നിലപാടും എടുത്തത് ആരാണെന്ന് ജനങ്ങൾക്കറിയാം.നേമം മണ്ഡലത്തിലെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിച്ചാൽ കോൺഗ്രസിലെ വോട്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. രാഷ്ട്രീയ പാപ്പരത്വമാണ് പ്രതിപക്ഷത്തിന്. 2006 ൽ ഗോൾവാൾക്കർ ജന്മശതാബ്ദിയിൽ വി ഡി സതീശൻ പങ്കെടുത്തത് എന്തിനായിരുന്നു.ബിജെപി വലിയതോതിൽ തെരഞ്ഞെടുപ്പിൽ നേമത്ത് പണം ഇറക്കുന്നു. കേന്ദ്ര ജീവനക്കാരെയും വകുപ്പ് മേധാവികളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു. പിന്മാറുന്നവരെ സ്ഥലം മാറ്റുന്നു. ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vsivankutty

Next TV

Related Stories
‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

Mar 27, 2026 04:58 PM

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

Mar 27, 2026 02:56 PM

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം...

Read More >>
ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

Mar 27, 2026 02:50 PM

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി...

Read More >>
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

Mar 27, 2026 02:38 PM

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന്...

Read More >>
കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

Mar 27, 2026 02:27 PM

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ...

Read More >>
Top Stories

News Roundup