ഫസ്റ്റ് വോട്ടിന് വിഐപി പരിഗണന; കന്നി വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗിഫ്റ്റ് 'ഹൽവ‍'

ഫസ്റ്റ് വോട്ടിന് വിഐപി പരിഗണന; കന്നി വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗിഫ്റ്റ് 'ഹൽവ‍'
Mar 30, 2026 08:07 PM | By sukanya

*30 MARCH 2026*

തിരുവനന്തപുരം: വോട്ട് ചെയ്യാൻ എത്തുന്ന യുവവോട്ടർമാരെ സ്വീകരിക്കാൻ ഇത്തവണ പോളിംഗ് ബൂത്തുകളിൽ മധുരമുണ്ടാകും. കന്നി വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ചു.

തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ കന്നി വോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത 'ഹൽവ' പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക.

ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തിരഞ്ഞെടുക്കുന്ന നിശ്ചിത ബൂത്തുകളിലായിരിക്കും ഹൽവ വിതരണം. ഓരോ ഡിഇഒ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി എത്തിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ അല്ലെങ്കിൽ വോളന്റിയർമാർ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് 'കന്നിവോട്ടർ' എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഹൽവ നൽകുക.

വോട്ടിംഗ് പ്രക്രിയയ്ക്ക് തടസ്സമില്ലാത്ത രീതിയിലായിരിക്കും വിതരണം. ഇതിനായി അധിക വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഹൽവ വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Election

Next TV

Related Stories
83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Mar 30, 2026 06:52 PM

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത്...

Read More >>
കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

Mar 30, 2026 05:36 PM

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ്...

Read More >>
എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും

Mar 30, 2026 05:29 PM

എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും

എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്...

Read More >>
 സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 03:49 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

Mar 30, 2026 02:20 PM

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ...

Read More >>
Top Stories

News Roundup