‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല
Mar 31, 2026 01:52 PM | By Remya Raveendran

തിരുവനന്തപുരം :   പ്രാഥമിക സഹകരണ സംഘം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വസ്തുതകൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നട്ടാൽ കുരുക്കാത്ത നുണ പറയുന്നുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

231 കോടിക്ക് ചെയ്യാൻ കഴിയുന്ന വർക്ക് ദിനേശ് ബീഡി സഹകരണ സംഘം 735 കോടിക്ക് ചെയ്യുന്നു. എത്ര വലിയ അഴിമതി ആണ്. ഭരണത്തിൻ്റെ അവസാന നാളുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. യുഡിഎഫ് വന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിയും യു ടേൺ അടിച്ച് രക്ഷപ്പെടുന്നു. പൂച്ച പാല് കുടിക്കുന്ന പോലെ ആരും അറിയാതെ അഴിമതി നടത്താൻ ആയിരുന്നു ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രാഹുൽ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമർശം ഈ തിരഞ്ഞെടുപ്പിൽ നടക്കുമോ എന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. ഭാവിയിലെ കാര്യമാണ് രാഹുൽഗാന്ധി പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നൂറിൽ അധികം സീറ്റ് നേടും. രാഹുൽ ഗാന്ധിയുടെ പോറ്റി പാട്ടിൽ മുഖ്യമന്ത്രി എന്താണ് പ്രശ്നം. നാലു സഖാക്കൾ ജയിലിൽ കയറി. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തുന്നുണ്ടെന്നും മോദിയുടെ ഗുഡ് ബുക്കിൽ കയറാനാണ് മുഖ്യമന്ത്രിയുടെ ശ്രമമമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

Rameshchennithala

Next TV

Related Stories
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Mar 31, 2026 02:57 PM

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

Mar 31, 2026 02:43 PM

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ്...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

Mar 31, 2026 02:12 PM

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ...

Read More >>
Top Stories

News Roundup