സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി
Mar 31, 2026 02:57 PM | By Remya Raveendran

കണ്ണൂര്‍:  സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെളിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Rahulgandhi

Next TV

Related Stories
രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

Mar 31, 2026 04:28 PM

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ...

Read More >>
‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

Mar 31, 2026 04:08 PM

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി...

Read More >>
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

Mar 31, 2026 02:43 PM

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ്...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
Top Stories

News Roundup

GCC News