രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിൽ
Mar 31, 2026 12:30 PM | By sukanya

കോഴിക്കോട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നു. രാവിലെ 12 മണിക്ക് കല്ലാച്ചിയിൽ എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30-ന് പേരാമ്പ്രയിൽ നടക്കുന്ന കോർണർ മീറ്റിംഗിൽ പങ്കെടുക്കും. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയുടെ പ്രചാരണാർത്ഥമാണ് രാഹുൽ ഇവിടെ എത്തുന്നത്.

ഉച്ചയ്ക്ക് ശേഷം 2.40-ന് ബാലുശ്ശേരിയിൽ നിന്ന് നന്മണ്ടയിലേക്ക് ഗ്യാരന്റി ബസ് യാത്രയിൽ അദ്ദേഹം പങ്കുചേരും. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജ്, എലത്തൂരിലെ സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ എന്നിവർക്ക് വേണ്ടിയാണ് ഈ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3.50-ഓടെ കൊയിലാണ്ടിയിലെത്തുന്ന രാഹുൽ ഗാന്ധി പഴയ ചിത്ര ടാക്കീസ് പരിസരത്തുനിന്നും കൊയിലാണ്ടി സ്റ്റേഡിയം വരെ നീളുന്ന വമ്പിച്ച റോഡ് ഷോയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ, കെപിസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഈ പ്രചാരണ പരിപാടികളിൽ അണിനിരക്കും.




kozhikod

Next TV

Related Stories
‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

Mar 31, 2026 02:03 PM

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ...

Read More >>
‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

Mar 31, 2026 01:52 PM

‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

‘ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ്...

Read More >>
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

Mar 31, 2026 12:22 PM

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി...

Read More >>
ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

Mar 31, 2026 11:34 AM

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിൻ

ഈസ്റ്റര്‍ പ്രമാണിച്ച്‌ ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷല്‍...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

Mar 31, 2026 11:23 AM

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക...

Read More >>
സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

Mar 31, 2026 11:20 AM

സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

സംസ്ഥാനത്ത് വേനല്‍...

Read More >>
Top Stories










News Roundup