മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ
Apr 1, 2026 11:57 AM | By sukanya

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അമ്പലപ്പുഴ, കുട്ടനാട്, അരൂർ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിമർശനം ഉന്നയിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ വെല്ലുവിളിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിൽ, സുധാകരന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി എങ്ങനെ നേരിടുമെന്നത് അണികൾക്കിടയിലും വലിയ ചർച്ചയാണ്.

സുധാകരന്റെ തട്ടകമായ അമ്പലപ്പുഴയിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ വെല്ലുവിളികൾക്ക് മുഖ്യമന്ത്രി ചുട്ട മറുപടി നൽകുമോ അതോ തന്ത്രപരമായ മൗനം പാലിക്കുമോ എന്നത് കണ്ടറിയണം. കായംകുളത്തെയും അരൂരിലെയും പ്രസംഗങ്ങളിലും സമാനമായ രാഷ്ട്രീയ സൂചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

alappuzha

Next TV

Related Stories
സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

Apr 1, 2026 12:01 PM

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന്...

Read More >>
യുവനടിയുടെ പീഡന പരാതി:  സംവിധായകൻ രഞ്ജിത്  റിമാൻഡിൽ

Apr 1, 2026 10:50 AM

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത് റിമാൻഡിൽ

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത് റിമാൻഡിൽ...

Read More >>
'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ.

Apr 1, 2026 10:45 AM

'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ.

'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി...

Read More >>
ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി

Apr 1, 2026 10:44 AM

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ...

Read More >>
വേനൽച്ചൂടിനൊപ്പം വിലക്കയറ്റവും; ഗൃഹോപകരണ വിപണിയിൽ വൻ കുതിപ്പ്

Apr 1, 2026 08:46 AM

വേനൽച്ചൂടിനൊപ്പം വിലക്കയറ്റവും; ഗൃഹോപകരണ വിപണിയിൽ വൻ കുതിപ്പ്

വേനൽച്ചൂടിനൊപ്പം വിലക്കയറ്റവും; ഗൃഹോപകരണ വിപണിയിൽ...

Read More >>
രാജ്യത്ത്‌ മാറ്റമില്ലാതെ പാചകവാതക ക്ഷാമം

Apr 1, 2026 08:43 AM

രാജ്യത്ത്‌ മാറ്റമില്ലാതെ പാചകവാതക ക്ഷാമം

രാജ്യത്ത്‌ മാറ്റമില്ലാതെ പാചകവാതക...

Read More >>
Top Stories

News Roundup