കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണ കമ്പനികൾ

കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ക്ഷാമമില്ല: എണ്ണ കമ്പനികൾ
Apr 4, 2026 07:35 AM | By sukanya

തിരുവനന്തപുരം: കേരളത്തില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ പ്രവർത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്യുന്നുണ്ടെന്നും ഓയില്‍ ഇൻഡസ്ട്രി - കേരള സ്റ്റേറ്റ് ലെവല്‍ കോർഡിനേറ്റർ .ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ സ്റ്റോക്ക് ആവശ്യത്തിന് ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കളുടെ ബുക്കിംഗ് അനുസരിച്ച്‌ വിതരണം നടത്തിവരുന്നു. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി അതത് ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ എല്‍പിജി വിതരണ കേന്ദ്രങ്ങളിലെ സ്റ്റോക്ക് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കിടയിലും തുല്യമായ വിതരണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ നടപടിയായി ബുക്കിംഗുകള്‍ക്കിടയില്‍ നിലവില്‍ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. റീഫില്ലുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ തന്നെ എത്തിക്കുമെന്നും ഉറപ്പാക്കുന്നു.

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കള്‍ക്ക് വിതരണം ഉറപ്പാക്കുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി ) നിർബന്ധമാക്കിയിട്ടുണ്ട്. വിതരണ സമയത്ത് ഡിഎസി പങ്കുവെച്ചുകൊണ്ട് എല്ലാ ഉപഭോക്താക്കളും സഹകരിക്കണം. റീഫില്ലുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രം ബുക്ക് ചെയ്യാനും ബുക്കിംഗിനായി വിതരണക്കാരുടെ ഷോറൂമുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഗാർഹികേതര / വാണിജ്യ എല്‍പിജി വിതരണത്തിനായി, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റേയും കേരള സർക്കാരിൻ്റേയും മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌, പ്രതിസന്ധിക്ക് മുമ്ബുള്ള ശരാശരി ആവശ്യകതയുടെ 66 ശതമാനം നിലവില്‍ മൊത്തത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതേസമയം, ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ശ്മശാനങ്ങള്‍, സ്കൂളുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളില്‍ നൂറു ശതമാനം വിതരണവും ഉറപ്പാക്കുന്നു. അർദ്ധ -അവശ്യ, അവശ്യേതര മേഖലകളില്‍ 62 ശതമാനം വിതരണമാണ് നടത്തുന്നത്.

ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, തങ്ങളുടെ വിതരണ ശൃംഖലയിലൂടെ എല്‍പിജി റീഫില്ലുകള്‍ സുഗമമായും കൃത്യസമയത്തും നല്കാൻ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു വ്യക്തമാക്കുന്നു. കേരളത്തിലുടനീളമുള്ള ചില്ലറ വില്പനശാലകളിലും സംഭരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് പെട്രോള്‍, ഡീസല്‍ സ്റ്റോക്കുകള്‍ ലഭ്യമാണെന്ന് എല്ലാ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികളും ഉറപ്പുനല്കുന്നു. സംസ്ഥാനത്ത് ഒരിടത്തും പരിഭ്രാന്തി മൂലമുള്ള വാങ്ങലുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ചില്ലറ വില്പനശാലകളിലെ സ്റ്റോക്കുകള്‍ കൃത്യമായി നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. കോർഡിനേറ്റർ അറിയിച്ചു.

thiruvanathapuram

Next TV

Related Stories
അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു :  നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി

Apr 4, 2026 08:04 AM

അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു : നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക് മടക്കി

അടക്കാതോട്ടിൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ കടന്നു : നാട്ടുകാരും -വനപാലകരും ചേർന്ന് കാട്ടാനയെ തിരികെ വനത്തിലേക്ക്...

Read More >>
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 4, 2026 07:33 AM

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...

Read More >>
രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

Apr 4, 2026 07:31 AM

രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന്...

Read More >>
സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന ഇന്ന്

Apr 4, 2026 07:26 AM

സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന ഇന്ന്

സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് രണ്ടാം ഘട്ട പരിശോധന...

Read More >>
വൈദ്യുതി മുടങ്ങും

Apr 4, 2026 06:57 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍

Apr 4, 2026 06:55 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

Read More >>
Top Stories










News Roundup