വയനാട്: ഈസ്റ്റർ, മധ്യവേനലവധി എന്നിവയോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് നിയന്ത്രണങ്ങളുമായി പൊലീസ്. ചുരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് മുൻകൂട്ടി കണ്ടാണ് പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ ചുരത്തിലൂടെയുള്ള വലിയ ഭാരവാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ മേൽനോട്ടത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി മൊബൈൽ സ്‌ക്വാഡുകൾ സജീവമായിരിക്കും.
ലൈൻ ട്രാഫിക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അമിതവേഗതയോ നിയമലംഘനമോ നടത്തുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കും. യാത്ര തുടങ്ങുന്നതിന് മുൻപ് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തുക.
വയനാട്ടിൽ നിന്നും കോഴിക്കോട്ടെക്ക് പോകുന്നവർ കുരുക്ക് മുന്നിൽക്കണ്ട് യാത്രയിൽ ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതുക. ചുരം സംരക്ഷണ സമിതിയുടെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
Thamarassery







_(16).jpeg)








_(30).jpeg)






















