കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ എൽഡിഎ സ്ഥാനാർത്ഥിയും സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ‘ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ട. അടിയുറച്ച കോൺഗ്രസുകാരന്റെ പേരിൽ ആരും മുതലെടുക്കാൻ വരണ്ട. ഒ ജെ ജനീഷ് എന്റെ സഹോദരതുല്യനാണ്.ഞാൻ മത്സരിക്കുന്നത് പോലെ തന്നെയാണത്. എന്റെ പിതാവിനിഷ്ടം ഒ ജെ ജെനീഷ് വിജയിച്ച് അസംബ്ലിയിൽ എത്തണം എന്നാണ്’ ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.കൊടുങ്ങലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്റി -20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി – 20 അംഗത്വം എടുത്തിരുന്നു. നേരത്തെ ട്വിന്റി – 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്.
Chandiumman















_(30).jpeg)






















