ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം
Apr 10, 2026 03:11 AM | By sukanya

കണ്ണൂർ : രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കിയത് വമ്പൻ ഹിറ്റ്. സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ക്യാമറ കണ്ണുകൾ നിർണായകമായി.

ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും ഇമ ചിമ്മാതെ നിരീക്ഷിച്ചു.

പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു.

വോട്ടെടുപ്പ് സമയം കഴിഞ്ഞശേഷം 50 ൽ കൂടുതൽ പേർ ടോക്കണുമായി വരി നിൽക്കുന്ന ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും പിന്നീട് 30 ൽ കൂടുതൽ പേർ വരിയിലുള്ള ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും അപ്പപ്പോൾ ബന്ധപ്പെട്ട് നടപടികൾ ത്വരിതഗതിയിലാക്കി.

പുലർച്ചെ 5 ന് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയിട്ടും അവസാനിച്ചിട്ടില്ല.

ബൂത്തുകളിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നതിനായി നിയോഗിച്ച ഓപ്പറേറ്റർമാർക്ക് ഓരോരുത്തർക്കും 24 ബൂത്തുകളുടെ ചുമതല നൽകി. ഓപ്പറേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സൂപ്പർവൈസർമാരെയും നിയമിച്ചു.

ഇതിലൂടെ ഓരോ സംഭവവും അതിവേഗം കൺട്രോൾ റൂമിലേക്ക് കൈമാറുകയും ആവശ്യമായ നിർദേശങ്ങൾ തത്സമയം നൽകുകയും ചെയ്തു.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ മുഴുവൻ സമയവും കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ക്രമസമാധാന വിഷയങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ സിറ്റി സൈബർ പോലീസ് വിഭാഗങ്ങളിലെ പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു.

കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ജീവനക്കാരും വെബ് കാസ്റ്റിങ് കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിച്ചു. മാധ്യമങ്ങൾക്ക് പി.ആർ.ഡി തത്സമയം അപ്ഡേറ്റുകൾ നൽകിയതും ഇവിടെ നിന്നായിരുന്നു.

പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ ടോമി തോമസ് എന്നിവർ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ നോഡൽ ഓഫീസർമാരായി ചുമതല വഹിച്ചു.

കേന്ദ്ര പൊതു നിരീക്ഷകൻ ഡോ. ബൽക്കർ സിങ്, കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു. അസിസ്റ്റൻ്റ് കലക്ടർ എഹ്തെദാ മുഫസിർ, എഡിഎം കല ഭാസ്‌കർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി എന്നിവർ മുഴുവൻ സമയവും കാര്യങ്ങൾ നിയന്ത്രിച്ചു. ജില്ലാ തല കൺട്രോൾ റൂമിന് പുറമെ ഓരോ നിയോജകമണ്ഡലം അടിസ്ഥാനത്തിലും കണ്ട്രോൾ റൂം പ്രവർത്തിച്ചിരുന്നു.

Kannur

Next TV

Related Stories
ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

Apr 10, 2026 03:16 AM

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ...

Read More >>
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Apr 10, 2026 03:14 AM

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്...

Read More >>
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

Apr 10, 2026 03:07 AM

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ്...

Read More >>
കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

Apr 9, 2026 07:50 PM

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം...

Read More >>
‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 04:59 PM

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

Apr 9, 2026 04:40 PM

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി നടേശൻ

‘കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരണം’; വെള്ളാപ്പള്ളി...

Read More >>
Top Stories










News Roundup